വലിയ തിരക്കൊന്നുമില്ല, നേതൃമാറ്റം ആലോചിച്ച് സാവധാനത്തിൽ മതിയെന്ന് കെ സുധാകരൻ

കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരൻ. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനിച്ച് തിരുത്തൽ വരുത്തിയാൽ മതി. നേതൃമാറ്റം പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും
 

കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരൻ. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനിച്ച് തിരുത്തൽ വരുത്തിയാൽ മതി. നേതൃമാറ്റം പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.