കോൺഗ്രസിന് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനായില്ല; നേതൃനിരയിൽ അഴിച്ചുപണി വേണമെന്ന് കെ സുധാകരൻ

സിപിഎമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടനാ ശക്തി കോൺഗ്രസിന് ഇല്ലെന്ന് കെ സുധാകരൻ. ഈ രീതിയിലാണെങ്കിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റായി തുടരാൻ താത്പര്യമില്ല. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കണം.
 

സിപിഎമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടനാ ശക്തി കോൺഗ്രസിന് ഇല്ലെന്ന് കെ സുധാകരൻ. ഈ രീതിയിലാണെങ്കിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റായി തുടരാൻ താത്പര്യമില്ല. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കണം. ജനാധിപത്യം പുനസ്ഥാപിക്കണം

ജനങ്ങളോട് ബാധ്യതയുള്ളവരായിരിക്കണം നേതാക്കൾ. പാർട്ടി പ്രവർത്തനത്തിന് യുഡിഎഫിൽ വളൻഡിയർമാരില്ല. കൊവിഡ് സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ സിപിഎമ്മിന് സാധിച്ചു. കോൺഗ്രസിന് അതായില്ല

താനായിരുന്നു കെപിസിസി പ്രസിഡന്റ് എങ്കിൽ ഫലം ഇതാകുമായിരുന്നില്ല. പ്രശ്‌നങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വീഴ്ചയാണ്. നേതൃനിരയിൽ അഴിച്ചുപണി ആവശ്യമാണ്. ഇതിന് ഹൈക്കമാൻഡ് നേരിട്ട് ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു