ഹോം › കേരളം

സരിനെ തള്ളി കെ സുധാകരനും; അച്ചടക്ക ലംഘനമുണ്ടായാൽ നടപടി സ്വീകരിക്കും

By MJ Desk · 16 Oct 2024, 05:19 PM

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോൺഗ്രസ് നേതാക്കൾ. പി സരിന്റെ വാർത്താ സമ്മേളനത്തിൽ അച്ചടക്ക ലംഘനമുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. സ്ഥാനാർഥി നിർണയം കോൺഗ്രസ് കീഴ് വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർഥി ആകണമെന്ന് സരിൻ നേരിട്ട് വന്ന് ആവശ്യപ്പെട്ടിരുന്നു. ആലോചിച്ച് പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും സുധാകരൻ പ്രതികരിച്ചു. നേരത്തെ വാർത്താ സമ്മേളനം നടത്തി സരിൻ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും സരിനെതിരെ രംഗത്തുവന്നിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ മിടുക്കനാണ്. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് പറഞ്ഞിരുന്നു. അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k sudhakaran#p sarin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›