ഹോം › കേരളം

മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം പരിശോധിക്കുമെന്ന് കെ സുധാകരൻ

By MJ Desk · 15 Feb 2025, 03:20 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി ശശി തരൂർ എഴുതിയ ലേഖനത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി കേരളത്തിലെ നേതാക്കൾ. മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനം പരിശോധിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. അതേസമയം തരൂരിന്റെ നിലപാടിനെ കോൺഗ്രസ് പരസ്യമായി തള്ളിയിട്ടുണ്ട്. തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടി നിലപാടല്ലെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മോദിയുടെ യുഎസ് സന്ദർശനത്തെ വിമർശിക്കുമ്പോഴാണ് തരൂരിന്റെ പുകഴ്ത്തൽ. മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് തരൂർ പറഞ്ഞു. വ്യാപാര മേഖലയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തേക്ക് മാറ്റങ്ങളുണ്ടാകുമെന്നും തരൂർ പറഞ്ഞു അതേസമയം തീരുവ അടക്കമുള്ള വിഷയങ്ങളിൽ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിന്റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്ന് കോൺഗ്രസ് ചോദിച്ചു. അടുത്തിടെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›