സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയ സംഭവം: സുന്ദരയുടെ മൊഴിയെടുക്കുന്നു

സ്ഥാനാർഥിത്വം പൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് സുന്ദരയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക
 

സ്ഥാനാർഥിത്വം പൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് സുന്ദരയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും

സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ.

ബദിയടുക്ക പോലീസും കാസർകോട് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം. സുരേന്ദ്രനുമായി പണമിടപാട് സംബന്ധിച്ച് ഫോൺ സംസാരിച്ചതായും സുന്ദര പറഞ്ഞിരുന്നു.