മോദി അവതാരമാണെന്ന സ്തുതി പാട്ട്: ഒരു ഭീഷണിയുമില്ലാത്ത കൃഷ്ണകുമാറിന് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

നരേന്ദ്രമോദി അവതാരമാണെന്ന് സ്തുതി ഗീതം മുഴക്കിയ നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണി പോലെ ബിജെപി കാത്തുസൂക്ഷിക്കുമെന്നാണ് കെ
 

നരേന്ദ്രമോദി അവതാരമാണെന്ന് സ്തുതി ഗീതം മുഴക്കിയ നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണി പോലെ ബിജെപി കാത്തുസൂക്ഷിക്കുമെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം. അതേസമയം കൃഷ്ണകുമാറിന് ഇതുവരെ ഒരു ഭീഷണിയും ഉയർന്നതായി റിപ്പോർട്ടില്ല.

സമൂഹമാധ്യമങ്ങളിൽ കൃഷ്ണകുമാറിനെ പരിഹസിച്ച് നിരവധി പേർ പോസ്റ്റുകളിട്ടിരുന്നു. ഇതോടെയാണ് കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നൊക്കെ പറഞ്ഞ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ രംഗത്തുവരുന്ന കൗതുകരമായ കാഴ്ച.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും…

Posted by K Surendran on Wednesday, August 19, 2020