ജാനുവിന് പണം നൽകിയെന്ന വെളിപ്പെടുത്തൽ; പ്രസീതയും പി ജയരാജനും കൂടിക്കാഴ്ച നടത്തിയെന്ന് കെ സുരേന്ദ്രൻ

സി കെ ജാനുവിന് എൻഡിഎ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് പി ജയരാജനെതിരെ സുരേന്ദ്രൻ. രാഷ്ട്രീയ ലാഭം കൊയ്ത്
 

സി കെ ജാനുവിന് എൻഡിഎ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് പി ജയരാജനെതിരെ സുരേന്ദ്രൻ. രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശ്യമാണ് നടക്കുന്നത്. ജാനുവിന് പണം നൽകിയെന്ന് ആരോപിച്ച പ്രസീതയും പി ജയരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ബി എസ് പിയുടെ സ്ഥാനാർഥിയാണ്. എല്ലാവരും വ്യാഖ്യാനിക്കുന്നത് കെ സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എം സുന്ദരൻ എന്നൊരു അപരനും മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചതാണ്. അദ്ദേഹത്തെ ആരും പിൻവലിപ്പിക്കാൻ പോയിട്ടില്ല. പിന്നെയാണോ ബി എസ് പിയുടെ സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പോകുന്നത്.

പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് പ്രസീത എന്നയാൾ ഞാൻ ജാനുവിന് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത്. ജയരാജൻ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണ്. കൊടകരയിലേത് കുഴൽപ്പണ കേസാണെങ്കിൽ എന്തുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികൾക്ക് കൈമാറാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.