ബിജെപി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് പാർട്ടി ആസ്ഥാനത്താണ് ചടങ്ങ്. രാവിലെ ഒമ്പതരക്ക് തിരുവനന്തപുരത്ത് എത്തുന്ന സുരേന്ദ്രന് റെയിൽവേ സ്റ്റേഷനിൽ ബിജെപി
 

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് പാർട്ടി ആസ്ഥാനത്താണ് ചടങ്ങ്. രാവിലെ ഒമ്പതരക്ക് തിരുവനന്തപുരത്ത് എത്തുന്ന സുരേന്ദ്രന് റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് റോഡ് ഷോ നടത്തിയാണ് ബിജെപി ആസ്ഥാനത്തേക്ക് പോകുന്നത്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. മൂന്നര മാസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാന ബിജെപിക്ക് അധ്യക്ഷനാകുന്നത്.