പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരുന്നാൽ സ്വർണക്കടത്ത് അന്വേഷണം ശരിയായി നടക്കില്ല: കെ സുരേന്ദ്രൻ

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സ്വർണക്കടത്ത് അന്വേഷണം ശരിയായ രീതിയിൽ നടക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വർണക്കടത്തന് ഇടനിലക്കാരായി നിന്നത് സ്വപ്നയും
 

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സ്വർണക്കടത്ത് അന്വേഷണം ശരിയായ രീതിയിൽ നടക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വർണക്കടത്തന് ഇടനിലക്കാരായി നിന്നത് സ്വപ്‌നയും ശിവശങ്കറുമാണ്. മുഖ്യമന്ത്രി വിദേശത്ത് പോകുന്നതിന് മുമ്പ് ഇരുവരും വിദേശത്ത് പോയി വ്യവസായ പ്രമുഖരുമായി സംസാരിച്ചിട്ടുണ്ട്.

പല സന്നദ്ധ സംഘടനകളുടെയും പേരിൽ കേരളത്തിലേക്ക് പണം എത്തി. ഇതിന്റെയെല്ലാം ആസൂത്രണം നടത്തിയത് ശിവശങ്കർ മാത്രമാണെന്ന് കരുതാൻ കഴിയില്ല. മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന് വിദേശ സന്ദർശനം സാധിക്കില്ല. ധനസഹായം ലഭിക്കാനും പണം കേരളത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. കൊണ്ടുവന്നിട്ടുള്ള പണത്തിന്റെ ഒരു ഭാഗം ലൈഫ് മിഷനിലേക്കാണ് പോയത്.

അന്വേഷണം ശരിയായ രീതിയിൽ പൂർത്തിയാക്കണമെങ്കിൽ കേരളത്തിലേക്ക് വന്ന മറ്റ് ധനസഹായവും പരിശോധിക്കണം. എതൊക്കെ സംഘടനകൾ ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷിക്കുകയും വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു.