കള്ള് കുടിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള വാക്പോര് തുടരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ ഉത്തരമാണ് വേണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ ഉത്തരമാണ് വേണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മകളെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു

ആർക്കാണ് സമനില തെറ്റിയതെന്ന് വാർത്താ സമ്മേളനം കണ്ട എല്ലാവർക്കും അറിയാം. സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന്ത്രിയെ ഭയം വേട്ടയാടുകയാണ്. സ്വന്തം നിഴലിനോട് പോലും മുഖ്യമന്ത്രിക്ക് ഭയമാണ്. കള്ളു കുടിച്ച കുരങ്ങനെ തേൾ കുത്തിയാൽ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥ.

ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലക്ക് എടുക്കുന്നില്ല. കൊള്ളപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടിയെന്ന ആരോപണം ആവർത്തിക്കുന്നു. പാപക്കറയിൽ നിന്ന് മുഖ്യമന്ത്രിക്ക് മാറി നിൽക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.