പിണറായിയേക്കാളും ഉമ്മൻ ചാണ്ടിയേക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ ഇ ശ്രീധരനെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയാകാൻ ഇ ശ്രീധരൻ യോഗ്യനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരേക്കാളും യോഗ്യനാണ് അദ്ദേഹമെന്നും സുരേന്ദ്രന് പറഞ്ഞു ആഴക്കടൽ മത്സ്യബന്ധന
 

മുഖ്യമന്ത്രിയാകാൻ ഇ ശ്രീധരൻ യോഗ്യനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരേക്കാളും യോഗ്യനാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു

ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസി തട്ടിപ്പ് കമ്പനിയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നുണയാണ്. എല്ലാ അഴിമതികളും പിണറായി വിജയൻ ഈ നയമാണ് സ്വീകരിച്ചത്.

രണ്ട് മുന്നണികളിലും സർവത്ര അഴിമതിയാണ്. കാനത്തിന്റെ പാർട്ടിയായ സിപിഐ ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു സീറ്റ് പോലും നേടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു