കടകംപള്ളി സുരേന്ദ്രൻ സ്വപ്നയുടെ വീട്ടിൽ പലതവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ
സ്വർണക്കടത്ത് കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പലതവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ
Sep 23, 2020, 14:38 IST
സ്വർണക്കടത്ത് കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പലതവണ പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ഇല്ലെങ്കിൽ മന്ത്രി നിഷേധിക്കട്ടെയെന്നും സന്ദീപ് പറഞ്ഞു
സ്വപ്നയും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകളുടെ വീട്ടിൽ ഫർണിച്ചറുകൾ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
നേരത്തെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സന്ദീപ് വാര്യർ ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ മകളെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നായിരുന്നു സന്ദീപ് ഉന്നയിച്ചത്.