കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം: കൊവിഡ് നിയന്ത്രണം ലംഘിച്ചെന്ന ഹർജിയിൽ റിപ്പോർട്ട് തേടി

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് റിപ്പോർട്ട്
 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്

പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ ഭാര്യ സുലേഖ സുരേന്ദ്രൻ, മരുമകൾ, ദേവസ്വത്തിന്റെ ഭാരവാഹികൾ എന്നിവർ ദർശനം നടത്തിയിരുന്നു. ഇത് കൊവിഡ് നിയന്ത്രണ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നാഗേഷാണ് ഹൈക്കോടതിയെ സമീപിച്ചത്.