കടവൂർ ജയൻ വധക്കേസ്: ആർ എസ് എസുകാരായ 9 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ വെള്ളിയാഴ്ച

കടവൂർ ജയൻ വധക്കേസിൽ ആർ എസ് എസുകാരായ 9 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജയൻ ആർ എസ് എസ്
 

കടവൂർ ജയൻ വധക്കേസിൽ ആർ എസ് എസുകാരായ 9 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജയൻ ആർ എസ് എസ് വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകം നടത്താൻ കാരണമായതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവെച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പറയും.

2012 ഫെബ്രുവരി 7ന് കടവൂർ ജംഗ്ഷന് സമീപത്ത് വെച്ചാണ് പട്ടാപ്പകൽ ജയനെ വെട്ടിക്കൊന്നത്. കേസിൽ പ്രതികൾക്ക് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

ഒന്നാം സാക്ഷിയായി എത്തിയ ആൾ കള്ളസാക്ഷിയാണെന്നും ഹാജരാക്കിയ ആയുധങ്ങൾ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നും പ്രതികൾ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി നിർദേശപ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം വീണ്ടും കേട്ടത്.