ഹോം › കേരളം

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

By MJ News Desk · 18 Jan 2025, 08:09 PM

കൂത്താട്ടുകുളം നഗരസഭയില്‍ സി പി എമ്മിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിക്കെതിരെ നിലപാടെടുക്കുമെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കൗണ്‍സിലര്‍ കല രാജു. സംഭവത്തില്‍ മകളുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരിക്കെയാണ് വെളിപ്പെടുത്തല്‍. കലയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി പി എം നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെയാണ് ആശുപത്രിയില്‍ കഴിയുന്ന കല രാജുവിന്റെ വെളിപ്പെടുത്തല്‍. ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും കാറിന്റെ ഡോറില്‍ കാല് കുടുങ്ങിയപ്പോള്‍ ആ കാല് അങ്ങ് വെട്ടിമാറ്റിത്തരാമെന്ന് സി പി എം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കല വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് കലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പാര്‍ട്ടി ഓഫീസില്‍ പാര്‍പ്പിച്ച സമയത്തും മോശം പെരുമാറ്റമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞിട്ടും കൊണ്ടുപോയില്ല. കല വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#counsilor#cpim#kala raju#koothattukulam

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›