എ എസ് ഐയുടെ കൊലപാതകം: പ്രതികൾക്കെതിരെ യു എ പി എ ചുമത്തി

കേരളാ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെയാണ് തമിഴ്നാട് പോലീസ്
 

കേരളാ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെയാണ് തമിഴ്‌നാട് പോലീസ് യുഎപിഎ ചുമത്തിയത്.

പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം പോലീസ് റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം സംബന്ധിച്ച വിശദവിവരങ്ങളില്ല. പോലീസിനോടുള്ള പ്രതികാരമായാണ് വിൽസണെ വെടിവെച്ചു കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു.