കളിയിക്കാവിളയിൽ എ എസ് ഐയെ കൊലപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളും അൽ ഉമ്മ തീവ്രവാദ സംഘടനയുടെ പ്രവർത്തകരുമായ തൗഫീഖ്, അബബ്ദുൽ ഷമീം എന്നിവരെ ഇന്ന് കോടതിയിൽ
 

കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളും അൽ ഉമ്മ തീവ്രവാദ സംഘടനയുടെ പ്രവർത്തകരുമായ തൗഫീഖ്, അബബ്ദുൽ ഷമീം എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തക്കലയിലെ മജിസ്‌ട്രേറ്റിന് വീട്ടിലാകും ഇവരെ ഹാജരാക്കുക

നാഗർകോവിൽ തിരുവിതാംകോട് സ്വദേശികളാണ് തൗഫീഖും അബ്ദുൽ ഷമീമും. ഉഡുപ്പി റെയിൽവേ സ്‌റഅറേഷനിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് കന്യാകുമാരി എസ് പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഉഡുപ്പിയിലെത്തി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു

കർണാടക പോലീസും ഇവരെ ചോദ്യം ചെയ്തിരുന്നു. ബംഗളൂരു കേന്ദ്രമായി ഇവർ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. 17 പേരടങ്ങുന്ന സംഘമാണ് ഇവർ. ഇതിൽ മൂന്ന് പേർക്ക് ചാവേറാകാനുള്ള പരിശീലനവും ലഭിച്ചതായി പ്രതികൾ വെളിപ്പെടുത്തിയിരുന്നു.