കളിയിക്കാവിളയിൽ കൊല്ലപ്പെട്ട എ എസ് ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

കേരളാ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കൊല്ലപ്പെട്ട എഎസ്ഐ വിൽസണിന്റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും.
 

കേരളാ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ കൊല്ലപ്പെട്ട എഎസ്‌ഐ വിൽസണിന്റെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. നേരത്തെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാർത്താണ്ഡത്ത് റോഡ് ഉപരോധിച്ചിരുന്നു

വിൽസണെ കൊന്ന പ്രതികൾക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേരെ പാലക്കാട് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ അയച്ചു നൽകിയിട്ടുണ്ട്. ഇവർ രാജ്യം വിട്ടു പോകാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. എഎസ്ഐ വിൽസണെ വെടിവെച്ച് വീഴ്ത്തിയ ശേഷം പ്രതികൾ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. വിൽസന്റെ ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. നാല് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി. ഇതിൽ മൂന്നെണ്ണം വയറ്റിലും ഒരെണ്ണം വയറ്റിലുമാണ് തുളച്ചുകയറിയത്.