കാസർകോടേക്കുള്ള യാത്രാമധ്യേ കല്ലട ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ പീഡന ശ്രമം; യുവാവ് പിടിയിൽ

കല്ലട ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ പീഡനശ്രമം. ബസിലെ സഹയാത്രികനാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ കൂടലു സ്വദേശി മുനവർ പിടിയിലായി. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം
 

കല്ലട ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ പീഡനശ്രമം. ബസിലെ സഹയാത്രികനാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ കൂടലു സ്വദേശി മുനവർ പിടിയിലായി. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം

കൊല്ലം സ്വദേശിയായ യുവതിയുടേതാണ് പരാതി. അതിക്രമമുണ്ടായതിന് പിന്നാലെ യാത്രക്കാരി സമയോചിതമായി പ്രതികരിക്കുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം

പുലർച്ചെ രണ്ടരയോടെ പ്രതി കയ്യെത്തി തന്റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഉടനെ ഇയാളെ തള്ളിമാറ്റി. അപ്പോൾ തന്നെ ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നതായും യുവതി പറയുന്നു. കോട്ടയ്ക്കലിൽ വെച്ചായിരുന്നു സംഭവം. കോട്ടയ്ക്കൽ പോലീസാണ് കേസെടുത്തത്