സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല, രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കാനവും

സിബിഐയെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണം ശരിവെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിബിഐ അന്വേഷണത്തിന് എതിരല്ല. പക്ഷേ സംസ്ഥാന സർക്കാരിന്റെ അറിവോടെയാകണം അന്വേഷണം ക്രിമിനൽ
 

സിബിഐയെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണം ശരിവെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിബിഐ അന്വേഷണത്തിന് എതിരല്ല. പക്ഷേ സംസ്ഥാന സർക്കാരിന്റെ അറിവോടെയാകണം അന്വേഷണം

ക്രിമിനൽ അന്വേഷണം സംസ്ഥാന പോലീസിന് നടത്താനാവുന്നതേയുള്ളു. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതിൽ വിവേചനമുണ്ട്. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രം ചെയ്യാവൂ എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ലെന്ന് കാനം പറഞ്ഞു

ഏത് അന്വേഷണവും സർക്കാരിന് എതിരായി വ്യാഖാനിക്കേണ്ടതില്ല. എൻഐഎ കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുകയും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് വരെ പുകമറ പടർത്തി കൊണ്ടുപോകാനുള്ള ശ്രമവുമാണ്.

അഴിമതി അന്വേഷിക്കുന്നുണ്ടെങ്കിൽ യെദ്യൂരപ്പക്ക് എതിരെയും അന്വേഷിക്കണം. സിബിഐ വി മുരളീധരന്റെ കുടുംബസ്വത്തല്ല. രാജ്യത്തിന്റെ ഏജൻസിയാണെന്നും കാനം പറഞ്ഞു.