കോളജ് കാലത്ത് ആർ എസ് എസുകാരനായിരുന്നു; തിരിച്ചറിവ് വന്നപ്പോൾ വിട്ടുപോന്നു: കണ്ണൻ ഗോപിനാഥൻ

കോളജ് പഠന കാലത്ത് താൻ ആർ എസ് എസ് പ്രവർത്തകനായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പഠനകാലത്ത് താൻ സ്ഥിരമായി ശാഖയിൽ
 

കോളജ് പഠന കാലത്ത് താൻ ആർ എസ് എസ് പ്രവർത്തകനായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പഠനകാലത്ത് താൻ സ്ഥിരമായി ശാഖയിൽ പോയിരുന്നുവെന്നാണ് മോദി സർക്കാരിന്റെ കടുത്ത വിമർശകരിലൊരാളായ കണ്ണൻ ഗോപിനാഥൻ പറയുന്നത്.

ആർ എസ് എസിന്റെ വേഷവിധാനങ്ങൾ ഉപയോഗിച്ച് റാലിക്കായി റാഞ്ചിയിൽ പോയി. എന്നാൽ തിരിച്ചറിവ് വന്നതോടെ അതിൽ നിന്നും വിട്ടുപോന്നതായും ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഏറെ നിരാശയോടെയാണ് സർവീസിൽ നിന്നും രാജിവെച്ചത്. എന്നാലിപ്പോൾ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.