{"vars":{"id": "89527:4990"}}

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുത്ത കേസ്; മുഖ്യപ്രതി പിടിയിൽ
 

 

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ലഹരി എറിഞ്ഞു കൊടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ  അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. 

നിരവധി ലഹരിക്കേസുകളിലും പ്രതിയാണ് മജീഫ്. കണ്മൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയ്‌ന്റെ അറസ്റ്റിന് പിന്നാലെ നടന്ന അന്വേ,ണത്തിൽ വ്യക്തമായിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിനുള്ളിൽ കരിഞ്ചന്തയിൽ മദ്യവും പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നത്

400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരിക്കച്ചവടം.