കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ്; നാൽപ്പത് പേർ ക്വാറന്റൈനിൽ

കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡിപ്പോയിലെ
 

കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡിപ്പോയിലെ നാൽപ്പത് ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു.

രോഗബാധിതനായ ഡ്രൈവർ ജോലി കഴിഞ്ഞ് ഡിപ്പോയിൽ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കി. രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാരും ക്വാറന്റൈനിൽ പ്രവേശിച്ചു.

ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. ബസിൽ ഡ്രൈവർമാരുടെ കാബിൻ പോളിത്തീൻ ഷീറ്റ് കൊണ്ട് മറയ്ക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് പ്രതിഷേധം. സാനിറ്റൈസർ പോലും ലഭ്യമല്ലെന്നും ഇവർ ആരോപിക്കുന്നു.