കണ്ണൂർ കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളക്കുടിയിൽ സനൂപ്(21), കോട്ടക്കുന്ന് സ്വദേസി ഇഞ്ചയിൽ ഷാജി(50) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ ഒരാളുടെ സഹപാഠിയായ പ്രതിയെയും
 

കണ്ണൂർ കുടിയാൻമലയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളക്കുടിയിൽ സനൂപ്(21), കോട്ടക്കുന്ന് സ്വദേസി ഇഞ്ചയിൽ ഷാജി(50) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടികളിൽ ഒരാളുടെ സഹപാഠിയായ പ്രതിയെയും പിടികിട്ടാനുണ്ട്. ഇയാൾ ഒളിവിലാണ്. സഹോദരിമാരിൽ മൂത്തയാളെ സനൂപ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇളയ കുട്ടിയെയാണ് ഷാജിയും പ്രായപൂർത്തിയാകാത്ത സഹപാഠിയും ചേർന്ന് പീഡിപ്പിച്ചത്.