കണ്ണൂരിൽ എട്ട് വിദ്യാർഥിനികൾ പീഡനത്തിനിരയായ സംഭവം; ഒളിവിലായിരുന്ന കായികാധ്യാപകൻ പിടിയിൽ

കണ്ണൂർ പയ്യാവൂരിൽ എട്ടോളം ഹൈസ്കൂൾ വിദ്യാർഥിനികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ കായികാധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിരുന്നു അയൽവാസിയുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന
 

കണ്ണൂർ പയ്യാവൂരിൽ എട്ടോളം ഹൈസ്‌കൂൾ വിദ്യാർഥിനികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ കായികാധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു

അയൽവാസിയുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. എട്ട് വിദ്യാർഥിനികളെയാണ് ഇയാൾ പീഡിപ്പിച്ചത്. സ്‌കൂൾ ശിശു സംരക്ഷണ സമിതി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനികൾ പീഡനവിവരം പുറത്തുപറഞ്ഞത്.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളാണ് കായികാധ്യാപകനെതിരെ മൊഴി നൽകിയത്. നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് പരാതി. നേരത്തെയും ഇതേ അധ്യാപകനെതിരെ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും സ്‌കൂൾ അധികൃതർ സംരക്ഷിച്ച് നിർത്തുകയായിരുന്നു.