അരി വാങ്ങിക്കാനെന്നും പറഞ്ഞ് 20 കിലോമീറ്റർ യാത്ര; സ്വരം കടുപ്പിച്ച് യതീഷ് ചന്ദ്ര, കണ്ണൂരിൽ 10 പേർക്കെതിരെ കേസ്

കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങിയ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കാരണമില്ലാതെ പുറത്തിറങ്ങിയാൽ കർശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
 

കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങിയ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കാരണമില്ലാതെ പുറത്തിറങ്ങിയാൽ കർശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. എസ് പി നേരിട്ടിറങ്ങിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

വാഹനങ്ങൾ നിർത്തി ആളുകളോട് കാരണം ചോദിച്ചതിന് ശേഷമാണ് വിട്ടയച്ചത്. വെറുതെ പുറത്തിറങ്ങിയവരോട് സ്വരം കടുപ്പിച്ചും പറഞ്ഞു. പുറത്തിറങ്ങിയവരിൽ 85 ശതമാനം പേരും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്ന് എസ് പി പറഞ്ഞു

അരി വാങ്ങിക്കാനാണെന്ന് പറഞ്ഞവർ 20 കിലോമീറ്റർ അകലെ നിന്നുപോലുമാണ് വന്നത്. വെറുതെ ഇറങ്ങിയതാണെന്നും നിരവധി പേർ പറഞ്ഞതായി യതീഷ് ചന്ദ്ര പറഞ്ഞു