{"vars":{"id": "89527:4990"}}

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കം
 

 

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസർകോട് തുടക്കമാകും. കേരളാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് യാത്ര. ഉള്ളാൾ ദർഗയിൽ നിന്ന് ഉച്ചയ്ക്ക് 12.30ന് യാത്ര ആരംഭിക്കും

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്രാ സമിതി ചെയർമാൻ കുമ്പോൽ കെഎസ് ആറ്റക്കോയ തങ്ങളും ചേർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറും. 40 നേതാക്കൾ യാത്രയിലെ സ്ഥിരം അംഗങ്ങളായിരിക്കും

കേരള അതിർത്തിയായ തലപ്പാടിയിൽ നിന്ന് യാത്രയെ സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം നാല് മണിക്ക് ചെർക്കളയിലാണ് ആദ്യ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം ഈ മാസം 16ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.