കരമനയാറ്റിൽ ചാടിയ യുവതിക്കായുള്ള തെരച്ചിൽ തുടരുന്നു

ആര്യനാട് കരമനയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കായി തെരച്ചിൽ തുടരുന്നു. പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലുവിനെ(24)യാണ് ബുധനാഴ്ച രാത്രി മുതൽ കാണാതായത് രാത്രിയോടെ ഷാലുവിനെ
 

ആര്യനാട് കരമനയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കായി തെരച്ചിൽ തുടരുന്നു. പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലുവിനെ(24)യാണ് ബുധനാഴ്ച രാത്രി മുതൽ കാണാതായത്

രാത്രിയോടെ ഷാലുവിനെ പാലത്തിന് മുകളിൽ കണ്ടതായി ചിലർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയിൽ ചാടിയതായി മനസ്സിലായത്. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഏലിയാവൂർ പാലത്തിൽ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്

ഷാലു സഞ്ചരിച്ച സ്‌കൂട്ടർ പാലത്തിന് സമീപം നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്നും ഷാലുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.