കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിക്കും

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കും. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിൽ നിന്നാണ് ഫൈസൽ മത്സരിക്കുന്നത്.
 

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കും. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിൽ നിന്നാണ് ഫൈസൽ മത്സരിക്കുന്നത്. പി.ടി.എ റഹീം എം.എൽ.എയാണ് ഫൈസലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റംസ് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.