ചിത്രത്തിൽ കാണുന്ന മൂന്ന് കുട്ടികൾ പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്; അറിയുന്നവർ ബന്ധപ്പെടുക

കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തെന്നി മാറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് നെടുകെ പിളർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ദുബൈയിൽ നിന്നെത്തിയ
 

കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തെന്നി മാറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് നെടുകെ പിളർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ദുബൈയിൽ നിന്നെത്തിയ വിമാനമാണ് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികളും രക്ഷിതാക്കളുമൊക്കെ വിവിധ ആശുപത്രികളിലായാണ് കഴിയുന്നത്. ചിത്രത്തിൽ കാണുന്ന മൂന്ന് കുട്ടികൾ സുരക്ഷിതരായി കൊണ്ടോട്ടി പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്. അറിയുന്നവർ ആശുപത്രിയുമായോ 9947052688 എന്ന നമ്പറിലോ ബന്ധപ്പെടുക