കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1.15 കോടി രൂപയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 2311.30 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് എത്തിയ സലാം
 

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 2311.30 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് എത്തിയ സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാമും വിമാനത്തിന്റെ ശുചീമുറിയിൽ ഒളിപ്പിച്ച് വെച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്.

പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വില വരും. കഴിഞ്ഞ മൂന്ന് ദിവസവും കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാർ പിടിയിലായിരുന്നു. പരിശോധനകൾ കർശനമാക്കിയിട്ടും സ്വർണക്കടത്ത് പക്ഷേ നിർബാധം തുടരുകയാണ്‌