കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം: വിമാനം രണ്ടായി പിളര്‍ന്നു, 17 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിക്കിടയില് മഹാദുരന്തമായി കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില് വിമാനാപകടം. ദുബൈയില്നിന്ന് 190 പേരുമായി വന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്ഡിങിനിടെ അപകടത്തില് പെട്ടത്. റണ്വെയില്നിന്ന്
 

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിക്കിടയില്‍ മഹാദുരന്തമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം. ദുബൈയില്‍നിന്ന് 190 പേരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ടത്.

റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച് ഏതാണ്ട 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റും കോ പൈലറ്റും ഉള്‍പ്പടെ 17 പേരുടെ മരണം രാത്രി 11.45 ഓടെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സ്ഥിരീകരിച്ചു.

അപകടത്തില്‍പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ആശുപത്രികളാലാണ് പരുക്കേറ്റവരെ മാറ്റിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.