ഹോം › കേരളം

കാര്യവട്ടം ഗവ. കോളേജിലെ റാഗിംഗ്; ഏഴ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

By MJ Desk · 18 Feb 2025, 11:51 AM

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജിലെ റാഗിംഗിൽ ഏഴ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. റാഗിംഗ് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിൻസ്, അനന്തൻ, പാർഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി വിദ്യാർഥി റാഗിംഗിന് ഇരയായെന്നും കണ്ടെത്തി. മൂന്നാം വർഷ വിദ്യാർഥികൾക്കെതിരായ ഏഴ് പേർക്കെതിരെയായിരുന്നു പരാതി എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികളാണ് തന്നെ മർദിച്ചതെന്ന് ബിൻസ് പറഞ്ഞിരുന്നു. യൂണിറ്റ് മുറിയിൽ കൊണ്ടുപോയി മുട്ടുകാലിൽ നിർത്തിയെന്നും ബെൽറ്റ് കൊണ്ട് മണിക്കൂറുകളോളം മർദിച്ചെന്നുമാണ് പരാതി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›