കർണാടകയിലെ കൽബുർഗിയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

കർണാടകയിലെ കൽബുർഗിയിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൽബുർഗിയിലെ ചിഞ്ചോളി താലൂക്കിലാണ് സംഭവം. രാവിലെ വീട്ടിൽ നിന്നുമിറങ്ങിയ കുട്ടി സ്കൂളിൽ എത്താതിരുന്നതോടെയാണ് സംഭവം പുറത്തുഅറിയുന്നത്. കുട്ടിയുടെ
 

കർണാടകയിലെ കൽബുർഗിയിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൽബുർഗിയിലെ ചിഞ്ചോളി താലൂക്കിലാണ് സംഭവം. രാവിലെ വീട്ടിൽ നിന്നുമിറങ്ങിയ കുട്ടി സ്‌കൂളിൽ എത്താതിരുന്നതോടെയാണ് സംഭവം പുറത്തുഅറിയുന്നത്. കുട്ടിയുടെ പ്രദേശവാസിയായ ഒരാൾ യെല്ലപ്പ എന്നയാൾക്കൊപ്പം കുട്ടിയെ കാണുകയും ചെയ്തിരുന്നു

പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് യെല്ലപ്പയെ ചോദ്യം ചെയ്‌തെങ്കിലും കണ്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുല്ലമാരി ജലസേചന പദ്ധതിയോട് ചേർന്നുള്ള കനാലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മരണശേഷവും ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. മിട്ടായി നൽകിയാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.