{"vars":{"id": "89527:4990"}}

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
 

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2001നും 2011നും ഇടയിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായിരുന്നവരാണ് സുപ്രീം കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരുന്നത്. 

തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും നയപരമായ കാര്യങ്ങളിലൊന്നും ഇടപെടൽ നടത്തിയിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ ഹർജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു