കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി; താൻ സജീവ രാഷ്ട്രീയം വിടുകയാണെന്ന് രവീശ തന്ത്രി കുണ്ടാർ

കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കെ ശ്രീകാന്തിനെ വീണ്ടും സംസ്ഥാന അധ്യക്ഷനായി തീരുമാനിച്ചതിനെതിരെ പരസ്യ പ്രതികരണവുമായി ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാർ രംഗത്തെത്തി. താൻ സജീവ
 

കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കെ ശ്രീകാന്തിനെ വീണ്ടും സംസ്ഥാന അധ്യക്ഷനായി തീരുമാനിച്ചതിനെതിരെ പരസ്യ പ്രതികരണവുമായി ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാർ രംഗത്തെത്തി. താൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് കുണ്ടാർ പറഞ്ഞു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നു. ഇതിൽ തിരുത്തൽ നടപടിയുണ്ടായിട്ടില്ല. മഞ്ചേശ്വരത്തെ തോൽവിയുടെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിനാണെന്നും കുണ്ടാർ ആരോപിച്ചു. ശ്രീകാന്തിനൊപ്പം കാസർകോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് രവീശ തന്ത്രി കുണ്ടാറിനെയും പരിഗണിച്ചിരുന്നു.

പാർട്ടിയിൽ ഗ്രൂപ്പിസമാണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥയാണ്. ബിജെപി അംഗമായി തുടരും. എന്നാൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് കാസർകോട്, കണ്ണൂർ ജില്ലകളിലെ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.

കണ്ണൂരിൽ ഹരിദാസ് ജില്ലാ പ്രസിഡന്റാകും. അതേസമയം കാസർകോട് ശ്രീകാന്ത് തന്നെ തുടരാനുമായിരുന്നു തീരുമാനം. ഇരുവരും കെ സുരേന്ദ്രൻ ഉൾപ്പെട്ട വി മുരളീധരൻ ഗ്രൂപ്പിന്റെ ഭാഗമാണ്.