ആദ്യ ഡോസ് വാക്‌സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് കലക്ടർ പിൻവലിച്ചു

ഒന്നാം ഡോസ് കൊവിഡ് വാക്സിൻ എടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് ജില്ലാ കലക്ടർ പിൻവലിച്ചു. ഇന്നലെ മുതലാണ് ഈ തീരുമാനം നടപ്പാക്കിയിരുന്നത്. എന്നാൽ വാക്സിൻ
 

ഒന്നാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന ഉത്തരവ് കാസർകോട് ജില്ലാ കലക്ടർ പിൻവലിച്ചു. ഇന്നലെ മുതലാണ് ഈ തീരുമാനം നടപ്പാക്കിയിരുന്നത്. എന്നാൽ വാക്‌സിൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് പൻവലിച്ചത്

ആദ്യ ഡോസ് വാക്‌സിനെടുക്കാൻ 15 ദിവസം മുമ്പെങ്കിലും എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്. അതേസമയം കണ്ണൂർ ജില്ലയിൽ ഈ ഉത്തരവ് നിലനിൽക്കുന്നുണ്ട്. കണ്ണൂരിൽ നാളെ മുതലാണ് ഈ തീരുമാനം നടപ്പാക്കാനിരിക്കുന്നത്. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.