കാസർകോട് കടുത്ത നിയന്ത്രണം; വീടിന് പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും, കനത്ത പിഴയും ഈടാക്കും

കാസർകോട് ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തേക്ക് ഇറങ്ങാൻ പാടില്ല. നിർദേശം
 

കാസർകോട് ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തേക്ക് ഇറങ്ങാൻ പാടില്ല. നിർദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

അറസ്റ്റിന് പുറമെ കനത്ത തുക പിഴയായി ഈടാക്കും. ജനങ്ങൾ അനാവശ്യമായി പുറത്തേക്കിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തും. ജില്ലയിൽ രാവിലെ 11 മണി മുതൽ അഞ്ച് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു.

സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിൽ 19 പേരും ജില്ലയിൽ നിന്നുള്ളവരാണ്. 28 പേരിൽ 25 പേരും ഗൾഫിൽ നിന്നെത്തിയവരാണ്.