കാസർകോട് കാനത്തൂരിൽ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കാസർകോട് കാനത്തൂരിൽ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കാനത്തൂർ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബിയെ(35) കൊന്ന ശേഷം ആത്മഹത്യ
 

കാസർകോട് കാനത്തൂരിൽ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കാനത്തൂർ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബിയെ(35) കൊന്ന ശേഷം ആത്മഹത്യ ചെയ്തത്

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേബിക്ക് നേരെ വിജയൻ വെടിയുതിർക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. വെടിയേറ്റ് വീണ ബേബി തൽസമയം മരിച്ചുവീണു

ഇതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങിപ്പോയ വിജയനെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.