കൊറോണക്ക് വ്യാജ മരുന്ന് വിറ്റ കാസർകോട് സ്വദേശി അറസ്റ്റിൽ

കൊറോണ രോഗബാധയെ ചെറുക്കുമെന്ന് അവകാശപ്പെട്ട് വ്യാജമരുന്ന് വിറ്റയാൾ അറസ്റ്റിൽ. കാസർകോട് വിദ്യാനഗറിലാണ് അറസ്റ്റ്. ചാല റോഡിൽ താമസിക്കുന്ന ഹംസയാണ് അറസ്റ്റിലായത്. കൊറോണക്കുള്ള മരുന്നെന്ന പേരിൽ വെള്ള നിറത്തിലുള്ള
 

കൊറോണ രോഗബാധയെ ചെറുക്കുമെന്ന് അവകാശപ്പെട്ട് വ്യാജമരുന്ന് വിറ്റയാൾ അറസ്റ്റിൽ. കാസർകോട് വിദ്യാനഗറിലാണ് അറസ്റ്റ്. ചാല റോഡിൽ താമസിക്കുന്ന ഹംസയാണ് അറസ്റ്റിലായത്.

കൊറോണക്കുള്ള മരുന്നെന്ന പേരിൽ വെള്ള നിറത്തിലുള്ള ദ്രാവകമാണ് ഇയാൾ വിറ്റത്. ഒരു ഷെയ്ക്കിൽ നിന്നും ലഭിച്ച നിർദേശമനുസരിച്ചാണ് താൻ മരുന്ന് തയ്യാറാക്കിയതെന്നും ഇയാൾ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

കൊറോണ രോഗം ബാധിച്ചവരെ സുഖപ്പെടുത്താൻ മാത്രമല്ല, രോഗ പ്രതിരോധത്തിനും മരുന്ന് ഉപയോഗിക്കാമെന്നും ഇയാൾ പറഞ്ഞിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു

ജില്ലയിൽ ഇത്തരം സാമൂഹിക വിരുദ്ധർ നിരവധി തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.