നീലേശ്വരം പീഡനക്കേസ്: വിവരം മറച്ചുവെച്ച അമ്മക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു

കാസർകോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചുവെച്ചതിനാണ് കേസെടുത്തത്. കേസിൽ കുട്ടിയുടെ പിതാവ് അടക്കം
 

കാസർകോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചുവെച്ചതിനാണ് കേസെടുത്തത്. കേസിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു

നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചിരുന്നത്. വിവരം മാതാവിന് അറിയാമായിരുന്നു. എട്ടാം ക്ലാസ് മുതൽ പിതാവ് തന്നെ പീഡിപ്പിക്കുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടി നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. അറസ്റ്റിലായ മദ്രസാ അധ്യാപകനെതിരെ മുമ്പും പോക്‌സോ കേസ് നിലവിലുണ്ട്. പിതാവിന്റെ പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണിയാകുകയും ഒരു തവണ അലസിപ്പിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ അമ്മാവനാണ് കുട്ടിയെ കൊണ്ട് പോലീസിൽ പരാതി നൽകിപ്പിച്ചത്. അമ്മാവന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോൾ