മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; നാല് പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെയാണ് നാല് പേരെ
 

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെയാണ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.