കഴക്കൂട്ടത്ത് മൂന്നംഗ കുടുംബം മരിച്ച നിലയിൽ; ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം താമസിക്കുന്ന സുരേഷ്(35), ഭാര്യ സിന്ധു(30), ഒമ്പത് വയസ്സുകാരൻ മകൻ ഷാരോൺ എന്നിവരെയാണ്
 

കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്ക് സമീപം താമസിക്കുന്ന സുരേഷ്(35), ഭാര്യ സിന്ധു(30), ഒമ്പത് വയസ്സുകാരൻ മകൻ ഷാരോൺ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൾഫിലായിരുന്ന സുരേഷ് രണ്ടാഴ്ചക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയെയും മകനെയും കഴുത്തു ഞെരിച്ചു കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.