കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും: ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി

രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ
 

രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത്. രണ്ട് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ മുന്നണിയുടെ കെട്ടുറപ്പാണ് പ്രാധാന്യം. അതിനാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു

അഞ്ച് ഘടകകക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിതികളുണ്ട്. അതിനാൽ വിശാല സമീപനമാണ് ഇടതുമുന്നണി എടുത്തത്. മന്ത്രിയും ചീഫ് വിപ്പും ആരാകുമെന്ന് ഉടൻ തീരുമാനിക്കുമെന്നും വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ജോസ് കെ മാണി പറഞ്ഞു.