എൻ ഡി എയിൽ അവഗണന; യുഡിഎഫിൽ ചേക്കാറാനൊരുങ്ങി പി സി തോമസ്

കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുന്നു. മുന്നണി നേതൃത്വവുമായി തുടർ ചർച്ചകൾ നടത്തുമെന്ന് പി സി തോമസ് പറഞ്ഞു. എൻഡിഎയിൽ അർഹമായ പ്രാതിനിധ്യം
 

കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുന്നു. മുന്നണി നേതൃത്വവുമായി തുടർ ചർച്ചകൾ നടത്തുമെന്ന് പി സി തോമസ് പറഞ്ഞു.

എൻഡിഎയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല. കാലങ്ങളായി അവഗണനയാണെന്നും പി സി തോമസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കുന്നത്. കേരളാ കോൺഗ്രസ് ഐക്യത്തിന് വേണ്ടിയും ശ്രമിക്കുമെന്ന് പിസി തോമസ് പറഞ്ഞു.