നാല് ജില്ലകളിൽ നൂറിലേറെ പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് ഇന്ന് 240 രോഗികൾ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗബാധ.
 

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1103 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് ജില്ലകളിൽ നൂറിലേറെ പേർക്കാണ് രോഗബാധ. തിരുവനന്തപുരം ജില്ലയിൽ മാത്രം 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ 110 പേർക്കും കാസർകോട് ജില്ലയിൽ 105 പേർക്കും ആലപ്പുഴ ജില്ലയിൽ 102 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 80 പേർക്കും എറണാകുളത്ത് 79 പേർക്കും കോട്ടയത്ത് 77 പേർക്കും മലപ്പുറം 68 പേർക്കുമാണ് രോഗബാധ

കണ്ണൂരിൽ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശ്ശൂർ 36, പാലക്കാട് 35, വയനാട് 17 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

തിരുവനന്തപുരത്തെ 240 പേരിൽ 218 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് 110 ൽ 104 പേരും സമ്പർക്ക രോഗികളാണ്. കാസർകോട് 88, എറണാകുളം 77, കോട്ടയം 67, കൊല്ലം 63, ആലപ്പുഴ 49, മലപ്പുറം 38, ഇടുക്കി, പാലക്കാട് ജില്ലകളിൽ 32, പത്തനംതിട്ട 30, കണ്ണൂർ 24, തൃശ്ശൂർ 13, വയനാട് 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.