എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർധന; പഠനം നടത്തണമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതാണ്. മൂന്നാം തരംഗമാണോ എന്ന്
 

കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതാണ്. മൂന്നാം തരംഗമാണോ എന്ന് പറയാനാകില്ല. അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പരഞ്ഞു

“നേരത്തെയുള്ള ഡെൽറ്റ വകഭേദം കൂടാതെ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നത് പരിശോധിക്കണം. നല്ല രീതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു പോകുകയെന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റുമാരടക്കം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. അത് തുടരാനാണ് തീരുമാനം

രോഗവ്യാപനം ചിലയിടങ്ങളിൽ ക്ലസ്റ്ററുകളായാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നടപ്പാക്കും. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. നമ്മുടെ കരുത്ത് അതാണ്. സമൂഹ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.