വിദ്വേഷ പ്രചാരണത്തിന് തിരിച്ചടി: പീപ്പിൾസ് ഫോർ അനിമൽസ് സംഘടനയുടെ സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് തിരിച്ചടി നൽകി കേരളാ സൈബർ വാരിയേഴ്സ്. വിദ്വേഷ പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പീപ്പിൾസ് ഫോർ അനിമൽസ്
 

പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് തിരിച്ചടി നൽകി കേരളാ സൈബർ വാരിയേഴ്‌സ്. വിദ്വേഷ പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയുടെ സൈറ്റ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.

ബിജെപി നേതാവും എംപിയുമായ മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് പീപ്പിൾസ് ഫോർ അനിമൽസ്. സൈറ്റ് ഹാക്ക് ചെയ്തതിന് പുറമെ ആന ചരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കുന്ന ഗൂഗിൾ മാപ്പ് ചിത്രവും സൈറ്റിൽ നൽകിയിട്ടുണ്ട്.

നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്‌നേഹം മുസ്ലീം വിരോധത്തിന്റെ മുഖംമൂടിയാണെന്നും നിങ്ങളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും മനേകാ ഗാന്ധിയോടായി കുറിപ്പും എഴുതി വെച്ചിട്ടുണ്ട്.