ഹോം › കേരളം

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം

By MJ Desk · 25 Mar 2025, 05:30 PM

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളം. കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹർജി അടിയന്തരമായി കേൾക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ രാഷ്ട്രതിയുടെ സെക്രട്ടറി, ഗവർണർ, ഗവർണറുടെ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഈ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വിശദമായ വാദം കേട്ടിരുന്നില്ല ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയച്ചു. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലും 2021ലെ യൂണിവേഴ്‌സിറ്റി അപ്പപേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തിരിച്ചയച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›