രാജ്യത്ത് ഏറ്റവും ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്ര താക്കൂർ. എഎ റഹീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ശിശു മരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ 1000ത്തിൽ 8 കുട്ടികൾ എന്ന നിലയിലാണ് ശരാശരി മരണനിരക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാൻ 40, ഛത്തിസ്ഗഢ് 41, ഒഡീഷ 39, അസം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ. കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് എഎ റഹീം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചുകൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രത്തിന്റെ കണക്കുകളെന്നും എംപി പറഞ്ഞു.
രാജ്യത്ത് ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം; വീണ്ടും ഒന്നാമത്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin